Thursday, September 13, 2012

ചെന്നായും കൊക്കും

തൊണ്ടയിൽ എല്ലിൻ കഷണം കുടുങ്ങിയപ്പോൾ ചെന്നായ് കൊക്കിനെ സമീപിച്ച് തന്റെ വായിൽ തലയിട്ട് എല്ലിൻ കഷണം നീക്കി തരണമെന്നപേക്ഷിച്ചു. വൻ തുക പ്രതിഫലമായി വാഗ്ദാനം ചെയ്യുകയും ചെയ്തു.
കൊക്ക് എല്ലിൻ കഷണം നീക്കം ചെയ്ത് ശേഷം തന്റെ പ്രതിഫലം ആവശ്യപ്പെട്ടു. ചെന്നായ് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഒരു ചെന്നായുടെ വായിൽ നിന്നും ജീവനോടെ തലയൂരാൻ അനുവദിച്ചതിൽ പരം പ്രതിഫലം വേറെന്താണുള്ളത്?”
ഗുണപാഠം: ദുഷ്ടന്മാരെ സഹായിക്കുമ്പോൾ പ്രതിഫലം പ്രതീക്ഷിക്കരുത്. ഉപദ്രവമേൽക്കാതിരിക്കുന്നത് തന്നെ ഭാഗ്യമായി കരുതുക.
 
The Wolf and the Crane
A Wolf had been gorging on an animal he had killed, when suddenly a small bone in the meat stuck in his throat and he could not swallow it. He soon felt terrible pain in his throat, and ran up and down groaning and groaning and seeking for something to relieve the pain. He tried to induce every one he met to remove the bone. "I would give anything," said he, "if you would take it out." At last the Crane agreed to try, and told the Wolf to lie on his side and open his jaws as wide as he could. Then the Crane put its long neck down the Wolf's throat, and with its beak loosened the bone, till at last it got it out.
"Will you kindly give me the reward you promised?" said the Crane.
The Wolf grinned and showed his teeth and said: "Be content. You have put your head inside a Wolf's mouth and taken it out again in safety; that ought to be reward enough for you."

MORAL: In serving the wicked, expect no reward, and be thankful if you escape injury for your pains.
 

Saturday, September 8, 2012

പൂവൻ കോഴിയും വജ്രക്കല്ലും


ഭക്ഷണം തേടി നിലം മാന്തുകയായിരുന്ന പൂവൻ കോഴിക്ക് കിട്ടിയത് ഒരു വജ്രക്കല്ലായിരുന്നു. ശോഭിക്കുന്ന രത്നത്തോട് പൂവൻ കോഴി പറഞ്ഞു
“നിന്റെ ഉടമസ്ഥനായിരുന്നു നിന്നെ കണ്ടെടുത്തതെങ്കിൽ ഏറ്റവും മുന്തിയ സ്ഥാനം നിനക്ക് കല്പിക്കുമായിരുന്നു. എന്നാൽ എനിക്ക് നിന്നെ കൊണ്ട് ഒരു ഗുണവുമില്ല. ലോകത്തിലെ എല്ലാ വജ്രത്തെക്കാളും ഞാൻ വിലമതിക്കുന്നത് ഒരൊറ്റ നെൽക്കതിരിനെയാണ്.”
ഗുണപാഠം: മൂല്യമറിയുന്നവനേ അമൂല്യത കൽപ്പിക്കാനാവൂ.
The Cock and the Pearl
A cock was once strutting up and down the farmyard among the hens when suddenly he espied something shinning amid the straw. "Ho! ho!" quoth he, "that's for me," and soon rooted it out from beneath the straw. What did it turn out to be but a Pearl that by some chance had been lost in the yard? "You may be a treasure," quoth Master Cock, "to men that prize you, but for me I would rather have a single barley-corn than a peck of pearls."

Moral : Precious things are for those that can prize them.

Tuesday, September 4, 2012

ബാലനും വെട്ടുകിളികളും


വെട്ടുകിളികളെ പിടിക്കുകയായിരുന്ന ഒരു ബാലൻ അവയുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു തേളിനേയും വെട്ടുകിളിയെന്നു തെറ്റിദ്ധരിച്ച്, പിടിക്കാനായി കൈനീട്ടി. അപ്പോൾ തന്റെ വിഷകൊമ്പുകൾ നീട്ടി തേൾ വിലക്കി “നീ എന്നെ ഒന്നു തൊടുക പോലും ചെയ്തിരുന്നെങ്കിൽ നിനക്ക് എന്നെയും, വെട്ടുകിളികളേയും കിട്ടാതെ പോകുമായിരുന്നു.“
 
ഗുണപാഠം: ശ്രദ്ധ ഇല്ലയിമയ്ക്ക് / ചിന്തികാതെ എടുക്കുന്ന തിരുമാനങ്ങള്‍ക്ക്  വലിയ വില നല്‍കേണ്ടി വരും

The Boy Hunting Locusts
A boy was hunting for locusts. He had caught a goodly number, when he saw a Scorpion, and mistaking him for a locust, reached out his hand to take him. The Scorpion, showing his sting, said: "If you had but touched me, my friend, you would have lost me, and all your locusts too!"

Moral: Carelessness has consequences.

ഐകമത്യം മഹാബലം

ഒരു കൃഷിക്കാരനു നാലുമക്കളുണ്ടായിരുന്നു.എന്നാൽ അവർ തമ്മിൽ എന്നും വഴക്കായിരുന്നു.പിതാവിന്റെ ഉപദേശങ്ങൾക്കോ , ശകാരങ്ങൾക്കോ ഒന്നും അവരെ രമ്യതയിലെത്തിക്കാൻ സാധിച്ചിരുന്നില്ല. ഒരിക്കൽ പിതാവ് അവരോട് കുറെ വിറകുകൊള്ളികൾ ശേഖരിച്ചുകൊണ്ടു വരുവാൻ ആവശ്യപ്പെട്ടു. ശേഖരിക്കപ്പെട്ട വിറകുകൊള്ളികൾ ഒന്നിച്ചു കൂട്ടിക്കെട്ടി ഒരു വലിയ കെട്ടാക്കിയിട്ട് പിതാവ് മക്കളോടു പറഞ്ഞു."നിങ്ങൾ ഈ കെട്ട് വിറകു ഒന്ന് പൊട്ടിക്കൂ".
മക്കൾ ഒരോരുത്തരായി ആ കെട്ടിലെ വിറകു ഒടിക്കാൻ ശ്രമിച്ചുനോക്കി.സാധിക്കാതെ വന്നപ്പോൾ അവർ ഒരുമിച്ചു ശ്രമിച്ചു . എന്നിട്ടും സാധിച്ചില്ല.
അപ്പോൾ പിതാവ് ആ കെട്ടഴിച്ചു , വിറകുകൊള്ളികൾ ഒന്നൊന്നായി എടുത്ത് മക്കൾക്കു കൊടുത്തിട്ട് അത് ഒടിക്കാൻ പറഞ്ഞു.ഏവർക്കും അത് നിഷ്പ്രയാസം സാധിച്ചു. ആ പിതാവ് മക്കളോട് പറഞ്ഞു, "നിങ്ങൾ ഓരോരുത്തരും വെവ്വേറെ നിന്നാൽ ആർക്കും നിങ്ങളെ തോല്പിക്കാൻ സാധിക്കും.എന്നാൽ ഒറ്റക്കെട്ടായി നിന്നാൽ ഏതു ശക്തരേയും നിങ്ങൾക്കു നേരിടാം".
ഗുണപാഠം: ഐകമത്യം മഹാബലം

A father had a family of sons who were perpetually quarreling among themselves. When he failed to heal their disputes by his exhortations, he determined to give them a practical illustration of the evils of disunion; and for this purpose he one day told them to bring him a bundle of sticks. When they had done so, he placed the faggot into the hands of each of them in succession, and ordered them to break it in pieces. They tried with all their strength, and were not able to do it. He next opened the faggot, took the sticks separately, one by one, and again put them into his sons' hands, upon which they broke them easily. He then addressed them in these words: "My sons, if you are of one mind, and unite to assist each other, you will be as this faggot, uninjured by all the attempts of your enemies; but if you are divided among yourselves, you will be broken as easily as these sticks."

Sunday, September 2, 2012

അലക്കുകാരനും കൊല്ലനും

തന്റെ ആലായത്തിൽ തന്നെ വസിച്ചിരുന്ന ഒരു കൊല്ലനുണ്ടായിരുന്നു. ഒരു നാൾ അയാൾ തന്റെ സുഹൃത്തായിരുന്ന അലക്കുക്കാരനെ കണ്ടുമുട്ടി. കൊല്ലൻ പറഞ്ഞു"നീ എന്നോടൊപ്പം വന്നു താമസിക്കൂ.നമ്മൾക്ക് കൂടുതൽ നല്ല സുഹൃത്തുക്കളുമാകാം, ഒരുമിച്ചു കഴിയുമ്പോൾ ചിലവ് കുറഞ്ഞുമിരിക്കും"
അലക്കുകാരൻ പറഞ്ഞു "അതു നടക്കാത്ത കാര്യമാണ് . ഞാൻ കഴുകി വെളുപ്പിക്കുന്നതെല്ലാം നിന്റെ ആലയത്തിലെ കൽക്കരികൊണ്ട് നീ കറുപ്പിച്ച് നാശമാക്കും "
ഗുണപാഠം: സമാന സ്വഭാവക്കാർക്കേ ഒത്തു പോകാനാകൂ

Tuesday, August 28, 2012

എലിയും സിംഹവും


ഉറങ്ങിക്കൊണ്ടിരുന്ന സിംഹത്തിന്റെ ദേഹത്തേക്ക് എന്തോ ഒരു സാധനം വീണതായി തോന്നി അവൻ ഉറക്കം ഉണർന്നു. ഒരെലിയായിരുന്നു. അബദ്ധത്തിൽ സിംഹത്തിന്റെ ദേഹത്തേക്ക് വീണത്. നിദ്രാഭംഗം മൂലം ക്ഷുഭിതനായ സിംഹം എലിയെ ഞെക്കിക്കൊല്ലാൻ ഒരുങ്ങി. പ്രാണരക്ഷാർഥം മൂഷികൻ കേണു. "രാജൻ കനിവുണ്ടാകണം.എന്നെ കൊല്ലരുതേ.എന്നെങ്കിലും എന്നെ കൊണ്ട് അങ്ങേയ്ക്ക് പ്രയോജനം ഉണ്ടാവും." ഇത് കേട്ടു സിംഹം പൊട്ടിച്ചിരിച്ചു. എങ്കിലും ദയ തോന്നി എലിയെ വെറുതെ വിട്ടു.
നാളുകൾ കഴിഞ്ഞപ്പോൾ ഒരു ദിവസം സിംഹം ഒരു വേടന്റെ വലയിൽ പെട്ടു.വലയിൽ കിടന്നു പ്രാണഭയത്താൽ അലറിയ സിംഹത്തിന്റെ കരച്ചിൽ അടുത്തുള്ള എലി കേൾക്കാനിടയായി. തന്നെ ജീവനോടെ വിട്ടയച്ച സിംഹമാണ് അപകടത്തിൽപ്പെട്ടിരിക്കുന്നതെന്ന് അവന് മനസ്സിലായി. ഉടൻ തന്നെ അവൻ സിംഹത്തിന്റെ അടുത്തെത്തി. ഏറെ അദ്ധ്വാനത്തിനു ശേഷം വലയുടെ കണ്ണികളെല്ലാം കടിച്ചുമുറിച്ചു സിംഹത്തെ മോചിപ്പിച്ചു.
എന്നിട്ട് അവൻ സിംഹത്തോടായി പറഞ്ഞു."എന്നെക്കൊണ്ട് ഉപകാരമുണ്ടാകുമെന്ന് ഞാൻ പണ്ടു പറഞ്ഞപ്പോൾ അങ്ങ് പരിഹസിക്കുകയായിരുന്നല്ലോ.ഇപ്പോൾ താങ്കൾക്ക് പ്രത്യുപകാരം ചെയ്യാൻ നിസ്സാരനായ എനിക്ക് സാധിച്ചിരിക്കുന്നു.
ഗുണപാഠം: ആരെയും നിസ്സാരന്മാരായി കരുതരുത്
http://ml.wikisource.org 

The Lion and the Mouse
Once when a Lion was asleep a little Mouse began running up and down upon him; this soon wakened the Lion, who placed his huge paw upon him, and opened his big jaws to swallow him. "Pardon, O King," cried the little Mouse: "forgive me this time, I shall never forget it: who knows but what I may be able to do you a turn some of these days?" The Lion was so tickled at the idea of the Mouse being able to help him, that he lifted up his paw and let him go. Some time after the Lion was caught in a trap, and the hunters who desired to carry him alive to the King, tied him to a tree while they went in search of a waggon to carry him on. Just then the little Mouse happened to pass by, and seeing the sad plight in which the Lion was, went up to him and soon gnawed away the ropes that bound the King of the Beasts. "Was I not right?" said the little Mouse.

Little friends may prove great friends.

കഴുതയും പുൽച്ചാടികളും

പുൽച്ചാടികളുടെ ചിലപ്പ് കേൾക്കാനിടയായ കഴുതയ്ക്ക് അവ മധുരസ്വരമായി അനുഭവപ്പെട്ടു. അത് പോലെ ശ്രുതിമീട്ടാൻ അവനു പൂതിയായി. എന്തു ഭക്ഷണം കഴിച്ചിട്ടാണ് ഇത്രയും മാധുര്യമാർന്ന സ്വരം ലഭിക്കുന്നതെന്നവൻ പുൽച്ചാടികളോട് തിരക്കി. പ്രഭാത മഞ്ഞു തുള്ളികൾ മാത്രമാണ് തങ്ങൾ കഴിക്കുന്നതെന്നവർ പറഞ്ഞപ്പോൾ ആ ഭക്ഷണം മാത്രം കഴിക്കാൻ കഴുത തീരുമാനിച്ചു. അധികം താമസിയാതെ വിശന്നു ചാവുകയും ചെയ്തു.

ഗുണപാഠം: ചേരാത്തത് തിരഞ്ഞെടുത്താല്‍  ആപത്തു നിശ്ചയം.

http://ml.wikisource.org


The Ass and the Grasshopper  

 An Ass having heard some Grasshoppers chirping was highly enchanted; and, desiring to possess the same charms of melody, demanded what sort of food they lived on to give them such beautiful voices. They replied, "The dew." The Ass resolved that he would live only upon dew, and in a short time died of hunger.

 

Monday, August 27, 2012

വവ്വാലും കീരികളും



മരത്തിൽ നിന്നും താഴെ വീണ ഒരു വവ്വാൽ അകപ്പെട്ടത് ഒരു കീരിയുടെ കൈകളിലാണ്. തന്നെ കൊല്ലരുതെന്ന് അവൻ കിരീയോട് കേണപേക്ഷിച്ചു. അപേക്ഷ നിരസിച്ചുകൊണ്ട് കീരി പറഞ്ഞു "എല്ലാ പക്ഷികളും എന്റെ ജന്മ ശത്രുക്കളാണ്"
അയ്യോ ഞാൻ പക്ഷിയല്ല ഞാനൊരെലിയാണ് " എന്ന് വവ്വാൽ പറഞ്ഞപ്പോൾ അത് ശരിയാണെന്നു തോന്നിയ കീരി അവനെ വെറുതെ വിട്ടു.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതേ വവ്വാൽ മറ്റൊരു കീരിയുടെ കൈയ്യിലകപ്പെട്ടു. വീണ്ടും ജീവനു വേണ്ടി കേണപ്പോൾ ആ കീരി പറഞ്ഞു "എലികൾ പണ്ടേ എന്റെ ജന്മ ശത്രുക്കളാണ്"
"അയ്യോ ഞാൻ എലിയല്ല ഞാൻ കിളിയാണ് "എന്നു പറഞ്ഞ വവ്വാൽ രണ്ടാമതും രക്ഷപ്പെട്ടു.
ഗുണപാഠം: പ്രതികൂല സാഹചര്യങ്ങൾ അനുകൂലമാക്കുന്നതിലാണ് യഥാർത്ഥ സാമർത്ഥ്യം

http://ml.wikisource.org

Sunday, August 26, 2012

ചെന്നായും ആട്ടിൻ കുട്ടിയും


കൂട്ടം തെറ്റി അലയുകയായിരുന്ന ആട്ടിൻ കുട്ടിയെ കണ്ട ചെന്നായി അതിനെ കൊന്നു തിന്നുവാൻ തീരുമാനിച്ചു.
എന്നാലതിനെ കൊല്ലാൻ ഒരു കാരണം കണ്ടെത്തിയിട്ട് മതി ശാപ്പിടാൻ എന്നു ചെന്നായ് ഉറപ്പിച്ചു.
അവൻ ആട്ടിൻ കുട്ടിയെ സമീപിച്ചു ഇപ്രകാരം പറഞ്ഞു "എടാ കുഞ്ഞേ ! കഴിഞ്ഞ വർഷം നീ എന്നെ അപമാനിച്ചില്ലേ?"
ആട്ടിൻ കുട്ടിയാകട്ടെ വ്യസനപ്പെട്ടുകൊണ്ട് മൊഴിഞ്ഞു "ഞാൻ ജനിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. കഴിഞ്ഞ വർഷം ഞാൻ ഉണ്ടായിരുന്നില്ല"
ചെന്നായ് ആരോപണം മാറ്റി "ഞാൻ ഇരപ്പിടിക്കുന്ന മേച്ചിൽ പുറങ്ങളിലാണ് നീ മേയുന്നത് "എന്നായി ചെന്നായ്
"ഇല്ല അങ്ങുന്നേ. ഞാനിതേവരെ പുല്ലു കഴിക്കാറായിട്ടില്ല " ആട്ടിൻ കുട്ടി പറഞ്ഞു
ഞാൻ കുടിക്കുന്ന ഉറവയിൽ നിന്നാണ് നീ കുടിക്കുന്നത് എന്നായി ചെന്നായിയുടെ അടുത്ത ആരോപണം"
ഞാനിന്നേവരെ അമ്മയുടെ പാലല്ലാതെ ഒന്നും കുടിച്ചിട്ടില്ല . പാലു മാത്രമാണ് എനിക്കു ഭക്ഷണവും പാനിയവും "ആട്ടിൻ കുട്ടി ഉണർത്തിച്ചു.
ഇതോടെ ആരോപണങ്ങൾ മതിയാക്കിയ ചെന്നായ് ആട്ടിൻ കുട്ടിയെ കൊന്നു ശാപ്പിട്ടു കൊണ്ട് പറഞ്ഞു "എന്റെ ആരോപണങ്ങൾക്കൊല്ലാം നിനക്ക് മറുപടിയുണ്ടായിരിക്കാം. എന്നാലിന്നു അത്താഴപ്പട്ടിണി കിടക്കാൻ എനിക്കുദ്ദേശമില്ല"
ഗുണപാഠം: ദ്രോഹികൾക്ക് ഉപദ്രവിക്കാൻ എപ്പോഴും ന്യായങ്ങളുണ്ടാവും

http://ml.wikisource.org