പുൽച്ചാടികളുടെ ചിലപ്പ് കേൾക്കാനിടയായ കഴുതയ്ക്ക് അവ മധുരസ്വരമായി
അനുഭവപ്പെട്ടു. അത് പോലെ ശ്രുതിമീട്ടാൻ അവനു പൂതിയായി. എന്തു ഭക്ഷണം
കഴിച്ചിട്ടാണ് ഇത്രയും മാധുര്യമാർന്ന സ്വരം ലഭിക്കുന്നതെന്നവൻ
പുൽച്ചാടികളോട് തിരക്കി. പ്രഭാത മഞ്ഞു തുള്ളികൾ മാത്രമാണ് തങ്ങൾ
കഴിക്കുന്നതെന്നവർ പറഞ്ഞപ്പോൾ ആ ഭക്ഷണം മാത്രം കഴിക്കാൻ കഴുത തീരുമാനിച്ചു.
അധികം താമസിയാതെ വിശന്നു ചാവുകയും ചെയ്തു.
ഗുണപാഠം: ചേരാത്തത് തിരഞ്ഞെടുത്താല്‍ ആപത്തു നിശ്ചയം.
http://ml.wikisource.org
ഗുണപാഠം: ചേരാത്തത് തിരഞ്ഞെടുത്താല്‍ ആപത്തു നിശ്ചയം.
http://ml.wikisource.org
No comments:
Post a Comment